August 19, 2022 Friday

Related news

April 29, 2022
March 4, 2020
March 3, 2020
March 2, 2020
February 29, 2020
February 28, 2020
February 28, 2020
February 28, 2020
February 27, 2020
February 27, 2020

ഡൽഹി സംഘർഷം; നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തണം: സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്

Janayugom Webdesk
ന്യൂഡൽഹി
February 25, 2020 7:46 pm

പത്തു പേരുടെ മരണത്തിനും നിവധിപേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ഡൽഹിയിലെ സംഘർഷങ്ങളെ കുറിച്ച് നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും നേരിട്ടും അല്ലാതെയും സംഘർഷത്തിൽ പങ്കാളിത്തമുള്ള എല്ലാവർക്കും കർശന ശിക്ഷ ഉറപ്പുവരുത്തണമെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കാരും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കം പത്തു പേരുടെ മരണത്തിനിടയാക്കിയ സംഘർഷം അത്യന്തം ഉൽക്കണ്ഠാകുലമാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ ജാഫ്രാബാദ്, മൗജ്പൂർ, ഭജൻപുര മേഖലകളിൽ സമാധാനപരമായ പ്രതിഷേധങ്ങളാണ് നടന്നുവന്നിരുന്നത്. പ്രതിഷേധ — പ്രക്ഷോഭങ്ങളെ തകർക്കേണ്ടത് ആവശ്യമായിരുന്ന ആർഎസ്എസ് — ബിജെപി ഗുണ്ടകളാണ് അക്രമം അവിച്ചുവിട്ടത്. പ്രതിഷേധക്കാരെയും പ്രദേശങ്ങളിലെ ന്യൂനപക്ഷ സമുദായാംഗങ്ങളെയും അക്രമിച്ചുകൊണ്ട് സാമുദായിക നിറം നല്കുന്നതിനും അവർ ശ്രമം നടത്തി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിൽ എത്താനിരിക്കെയായിരുന്നു ഇതെല്ലാം അരങ്ങേറിയത്. തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റിടങ്ങളിലും സംഘർഷാവസ്ഥ സംജാതമാക്കുന്നതിൽ മന്ത്രിമാർ, എംപിമാർ, മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള ആർഎസ്എസ്-ബിജെപി നേതാക്കളുടെ നിന്ദ്യവും പ്രകോപനപരവുമായ പ്രസംഗങ്ങൾ കാരണമായെന്നത് തർക്കമില്ലാത്ത വസ്തുതയാണെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ഡൽഹി തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ആരംഭിച്ച ന്യൂനപക്ഷ വിരുദ്ധ പ്രചരണം ഇപ്പോഴും തുരുകയാണ്. അതുകൊണ്ട് ഒമ്പതുപേരുടെ ജീവൻ നഷ്ടപ്പെടുന്നതിലേയ്ക്ക് നയിച്ച വിദ്വേഷം, അസഹിഷ്ണുത, അക്രമം എന്നിവ അനിയന്ത്രിതമായി വർധിക്കുന്നതിന് പൂർണ്ണമായും ഉത്തരവാദികൾ ആർഎസ്എസ് — ബിജെപി നേതാക്കളാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ENGLISH SUMMARY: Del­hi attack judi­cial enquiry should be done says CPI cen­tre secratariat

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.