പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ നടക്കുന്ന സംഘർഷങ്ങളിൽ ഇതിനോടകം മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരിൽ മക്കൾക്ക് ഭക്ഷണം വാങ്ങിക്കാൻ പോയ പിതാവും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു. വടക്കു കിഴക്കൻ ഡൽഹിയിലെ കര്‍ദംപുരി സ്വദേശി മുഹമ്മദ് ഫുര്ക്കാനാണ് (32) മക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയതിനിടെ കൊല്ലപ്പെട്ടത്. കരകൗശല ഉൽപനങ്ങളുടെ വ്യവസമാണ് മുഹമ്മദിനെന്ന് സഹോദരൻ പറയുന്നു. മുഹമ്മദിന്റെ മരണത്തെ ഞെട്ടലോടെയാണ് കുടുംബം കേട്ടത്. തങ്ങൾക്ക് ഭക്ഷണം വാങ്ങിക്കാൻ പോയ പിതാവിനെയും കാത്തിരിക്കുകയാണ് മുഹമ്മദിന്റെ കുട്ടികൾ.
ഡൽഹിയിലെ പ്രതിഷേധങ്ങളെ തുടർന്ന് കടകളെല്ലാം അടച്ചിരുന്നു. ഇതേ തുടർന്ന്,മക്കൾക്ക് ഭക്ഷണം തരപ്പെടുത്താൻ പോയതായിരുന്നു മുഹമ്മദ്. ഡൽഹിയിലെ ആക്രമണത്തിൽ നിരവധി ആളുകൾക്കാണ് പരിക്കേൽക്കുന്നത്. പൗരത്വ നിയമത്തെ എതിർക്കുന്നവർക്ക് നേരെ സംഘപരിവാർ നടത്തുന്ന അക്രമത്തിന് ഡൽഹി പോലീസിന്റെ ഒത്താശയുമുണ്ട്. മതം നോക്കിയും ജാതി നോക്കിയും അക്രമകാരികൾ ഡൽഹിയിൽ ആക്രമണം നടത്തുകയാണ്.
ENGLISH SUMMARY: Delhi attack one man who was going to buy food fot their children
YOU MAY ALSO LIKE THIS VIDEO