ഡൽഹി നോർത്ത് ഈസ്റ്റിലെ അക്രമത്തിൽ ഗുരുതര പരിക്കേറ്റ പലരേയും ആശുപത്രിയിലെത്തിച്ചത് ബൈക്കുകളിലും മറ്റു വാഹങ്ങളിലും. ഡൽഹിയിൽ അക്രമം നടത്തുന്ന സംഘപരിവാർ ആംബുലൻസുകൾ തടഞ്ഞതോടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെയായി. അക്രമത്തിൽ വെടിയേറ്റവരെ പോലും ആശുപത്രിയിലെത്തിക്കാൻ അക്രമകാരികൾ ആംബുലൻസ് അനുവദിച്ചില്ല.
ഡൽഹിയിൽ നടന്ന കല്ലേറിൽ വലതു കൈയ്ക്ക് പരിക്കേറ്റ പൊലീസ് കോൺസ്റ്റബിളിനെ ബൈക്കിലാണ് ആശുപത്രിയിലെത്തിച്ചത്. വെടിവെയ്പ്പിൽ പരിക്കേറ്റ ഒരാളെയും ആശുപത്രിയിലെത്തിച്ചത് മോട്ടോർ വാഹനത്തിലാണെന്ന് വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവർക്ക് നേരെ സംഘപരിവാർ നടത്തുന്ന അക്രമത്തിൽ നിരവധി ആളുകൾക്കാണ് പരിക്കേറ്റിരിക്കുന്നത്. അക്രമത്തിൽ പല വീടുകൾക്കും, കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഡൽഹി അക്രമത്തിന്റെ അവസാനത്തെ കണക്കുകൾ പുറത്തു വരുവമ്പൊൾ നിലവിലെ മരണം പത്തായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ENGLISH SUMMARY: Delhi attack protestors block the ambulance
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.