October 2, 2022 Sunday

Related news

July 24, 2022
December 15, 2021
August 21, 2021
August 5, 2021
May 19, 2021
March 29, 2021
August 16, 2020
May 16, 2020
December 14, 2019
December 13, 2019

കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി ബില്‍ നിയമമായി

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2021 8:33 am

കേന്ദ്ര സർക്കാർ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ഡൽഹി ബില്ലിൽ(നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ദൽഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു.

ആം ആദ്മി പാർട്ടിയുടെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും കടുത്ത എതിർപ്പിനിടെയാണ് കേന്ദ്ര സർക്കാർ ബില്ല് പാസാക്കിയത്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സർക്കാരിനേക്കാൾ അധികാരം ലെഫ്റ്റ്നന്റ് ഗവർണർക്ക് ലഭിക്കും. ഡൽഹി സർക്കാർ എന്നാൽ, തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനു പകരം ലെഫ്. ഗവർണർ എന്ന നിർവചനം നൽകിക്കൊണ്ടുള്ളതാണ് ഭേദഗതി. സർക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്. ഗവർണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല. ഇങ്ങനെ, സംസ്ഥാന സർക്കാരിനുള്ള എല്ലാ അവകാശവും അധികാരവും കവർന്നെടുക്കുന്നതാണ് പുതിയ ഭേദഗതി.

ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21,24,33,44 വകുപ്പുകളിൽ ഭേദഗതിക്കായാണ് ബില്ലവതരിപ്പിച്ചത്. ഡൽഹി നിയമസഭ പാസാക്കുന്ന നിയമങ്ങൾക്കുള്ള നിയന്ത്രണങ്ങളാണ് 21-ാം വകുപ്പിൽ. അതിൽ സർക്കാർ എന്നു പറയുന്നിടത്തെല്ലാം ലെഫ്റ്റനന്റ് ഗവർണർ എന്നർഥമാക്കണമെന്നാണ് ബില്ലിലുള്ളത്.

നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നൽകുകയോ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്കു വിടുകയോ ചെയ്യാനുള്ള അധികാരം 24-ാം വകുപ്പു പ്രകാരം ലെഫ്റ്റനന്റ് ഗവർണർക്ക് ലഭിക്കുന്നു.

ബില്ലിലെ 33ാം വകുപ്പ് ചില ചട്ടങ്ങളുണ്ടാക്കുന്നതിന് നിയമസഭയെ വിലക്കുകയും ചെയ്യുന്നുണ്ട്. ഭരണപരമായ നടപടികൾക്ക് ലെഫ്റ്റനന്റ് ഗവർണറുടെ അഭിപ്രായം തേടണമെന്ന് 44-ാം ഭേദഗതി നിർദേശിക്കുന്നു

കെജ്രിവാളിന്റെ ജനപിന്തുണ ഭയന്നാണ് കേന്ദ്രം ലെഫ്റ്റ്നന്റ് ഗവർണർക്ക് സർവ്വാധികാരവും നൽകുന്ന നിയമം കൊണ്ടുവന്നതെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. ബില്ലിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ആം ആദ്മി പാർട്ടി പറഞ്ഞു. ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസും പ്രതികരിച്ചു.

ENGLISH SUMMARY: Del­hi bill becomes law

YOU MAY ALSO LIKE THIS VIDEO


.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.