Web Desk

January 02, 2020, 4:08 pm

ബാറ്ററി ഫാക്ടറിയിൽ തിപിടിത്തവും സ്ഫോടനവും

Janayugom Online

ന്യൂഡൽഹി: ഡൽഹി പീരാഗാഡിയിൽ ബാറ്ററി ഫാക്ടറിയിൽ തീപിടിത്തം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം പതിനഞ്ചു പേർക്ക് പരുക്ക്. കെട്ടിനടത്തിനുള്ളിൽ കുടുങ്ങിയ പതിനാലുപേരെയും രക്ഷപ്പെടുത്തി. കുടുങ്ങികിടക്കുന്നയാളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനമുണ്ടായി. പുലർച്ചെ 4.15നാണ് വടക്കൻ ഡൽഹിയിലെ പീരാഗഡിയിലെ ഒക്കായ ബാറ്ററി നിർമാണ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. ഉടൻ തന്നെ എട്ടു യൂണിറ്റ് ഫയർ എൻജിനുകൾ എത്തി. തീ അണയ്ക്കുന്നതിടെ സ്ഫോടനമുണ്ടായി ഫാക്ടറിയുടെ ഒരു ഭാഗം തകർന്നുവീണു.

കോൺക്രീറ്റ് ഭീമുകൾക്കിടയിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം 15 പേർ കുടുങ്ങി. തുടർന്ന് 27 ഫയർ എൻജിനുകളും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. ബാറ്ററി നിർമ്മാണത്തിനായുള്ള രാസവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനമാണ് വൻ അപകടത്തിന് കാരണമെന്ന് അഡീഷണൽ ഡിസിപി: രാജേന്ദ്ര സാഗർ പറഞ്ഞു.

പരുക്കേറ്റ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും ഫാക്ടറിയിലെ സുരക്ഷാ ഉദ്യോഗസ്ഥനെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സ്ഥിതി നേരിട്ട് വിലയിരുത്തുണ്ടെന്ന് അറിയിച്ചു.

Eng­lish sum­ma­ry: del­hi blast and fire 15 injury

‘you may also like this video’