ഡല്‍ഹിയില്‍ അതിര്‍ത്തികളടച്ചു, ഇനി അവശ്യ സേവനങ്ങള്‍ മാത്രം

Web Desk

ന്യൂഡല്‍ഹി

Posted on June 01, 2020, 2:45 pm

ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചിടുമെന്ന് ‍ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും അനുമതിയുണ്ടാകുക. നല്‍കുന്നവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത പാസുള്ളവര്‍ക്ക് അതിര്‍ത്തി കടന്ന് യാത്ര നടത്താം. അടച്ചിടല്‍ താത്ക്കാലികമാണെന്നും കെജരിവാള്‍ പറഞ്ഞു. വര്‍ദ്ധിച്ച് വരുന്ന കൊറോണ രോഗികളുടെ എണ്ണം കൈകാര്യം ചെയ്യുന്നതിന് ആശുപത്രികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഹരിയാ. ഡല്‍ഹി-ഗുഡ്ഗാവ് പാത തുറന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഡല്‍ഹി അതിര്‍ത്തി അടയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ അടയ്ക്കാത്ത പക്ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചികിത്സ തേടി നിരവധി പേര്‍ ഇവിടേക്ക് എത്താനിടയുണ്ട്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യതലസ്ഥാനത്ത് 20,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ കൊവിഡ് ബാധിച്ച് 473 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ ആയിരം പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഞായറാഴ്ച സര്‍ക്കാര്‍ അറിയിച്ചത്. തുടര്‍ച്ചയായ നാലാം തവണയാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ആവശ്യമായതിലും അധികം ഒരുക്കങ്ങള്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 9.500 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:Delhi Bor­der closed, only essen­tial services
You may also like this video