Web Desk

ഷാര്‍ജ

October 24, 2020, 3:38 pm

ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ ഡെല്‍ഹി; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്ത

Janayugom Online

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു. സീസണില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. ഇതിന് മുമ്പുള്ള മത്സരം പരാജയപ്പെട്ടാണ് രണ്ട് ടീമുകളും എത്തുന്നത്.

ഇന്ന് നടക്കുന്ന മത്സരം വിജയിച്ചാല്‍ ഡല്‍ഹിക്ക് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാം. രണ്ട് മത്സരങ്ങളിലും സെ‍ഞ്ചുറി നേടിയ ശിഖാര്‍ ധവനാണ് ഡെല്‍ഹിയുടെ തുറുപ്പ് ചീട്ട്.

മറുവശത്ത് ബാംഗ്ലൂരിനോട് വെറും 84 റണ്‍സില്‍ ഒതുങ്ങിപ്പോയിന്റെ ഞെട്ടലിലാണ് കൊല്‍ക്കത്ത. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനോട് ദയനീയമായി പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് കൊല്‍ക്കത്ത. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്ന് കൊല്‍ക്കത്തയ്ക്ക് ജയിക്കണം.

Eng­lish sum­ma­ry: Del­hi cap­i­tals vs Kolkata Knight Riders

You may also like this video;