Web Desk

November 26, 2020, 11:24 am

ദില്ലി ചലോ മാര്‍ച്ചിന് നേരെ പൊലീസ് നടപടി, റോഡുകള്‍ മണ്ണിട്ട് മൂടി

Janayugom Online

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകസംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന് നേരെ പൊലീസ് നടപടി. ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളും ബാരിക്കേഡുകള്‍ വച്ച് ഹരിയാന സര്‍ക്കാര്‍ അടച്ചു. നഗരത്തിലേക്കുളള റോഡുകള്‍ മണ്ണിട്ട് മൂടി. ഡല്‍ഹി മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കി.

ഹരിയാനയിലെ അംബാലയിലും നൈനിറ്റാള്‍— ഡല്‍ഹി റോഡിലും റാലിയായി എത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞു. പഞ്ചാബില്‍ നിന്ന് എത്തിയ കര്‍ഷകര്‍ക്ക് നേരെ അംബാലയില്‍ ജലപീരങ്കി പ്രയോഗിച്ചു. ഹരിയാന, യുപി അതിര്‍ത്തിയില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറുകയാണ്. അംബാലയില്‍ കര്‍ഷകര്‍ പൊലീസ് ബാരിക്കേടുകള്‍ മറികടന്നു.

ഡല്‍ഹിയിലെ ബാദര്‍പൂര്‍ അതിര്‍ത്തിയില്‍ ഡല്‍ഹി പൊലീസ് ആര്‍പിഎഫ് ജവാൻമാരെ വിന്യസിച്ചു. മാര്‍ച്ച് തടയുക ലക്ഷ്യമിട്ട് നിരവധി പ്രദേശങ്ങളില്‍ നിരോദനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി ഡ്രോണിനെയും വിന്യസിച്ചിട്ടുണ്ട്.

പഞ്ചാബ്, കര്‍ണാടക, ഹരിയാന, രാജസ്ഥാൻ, കേരളം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നായി നൂറു കണക്കിന് കര്‍ഷകരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഡല്‍ഹി അതിര്‍ത്തിയിലെത്തിരിക്കുന്നത്. 200 കര്‍ഷകയൂണിയനുകള്‍ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ണാടകയില്‍ ദില്ലി ചലോ മാര്‍ച്ചിന് നേരെ പൊലീസ് ഇന്നലെ ജലപീരങ്കി പ്രയോഗിച്ചിരുന്നു.

ENGLISH SUMMARY: DELHI CHALO MARCH; POLICE ACTION AGAINST MARCH

YOU MAY ALSO LIKE THIS VIDEO