October 1, 2023 Sunday

ഡല്‍ഹി കോര്‍പറേഷനില്‍ സിപിഐ സ്ഥാനാര്‍ത്ഥികളുടെ പര്യടനം തുടങ്ങി

web desk
ന്യൂഡല്‍ഹി
November 24, 2022 6:32 pm

ഡല്‍ഹി കോര്‍പറേഷനില്‍ ഇടതു പാര്‍ട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളുടെ പര്യടനത്തിന് തുടക്കമായി. കേശവപുരം വാർഡില്‍ സഞ്ജീവ് കുമാർ റാണ, ബവാന ജെജെ കോളനിയിലെ എംഎച്ച് ബ്ലോക്ക് എഫ് ബ്ലോക്കിൽ ബവാനയിലെ വാർഡ് നമ്പർ 30ൽ സജ്ദാ ബീഗം, വാർഡ് നമ്പർ 136ല്‍ റിങ്കു ദേവി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഇന്ന് മധുവിഹാറിലും ഭാരത് വിഹാറിലും ഹൗസ് ക്യാമ്പയിന്‍ നടന്നു.

 

 

കഴിഞ്ഞ ദിവസം ആരംഭിച്ച പൊതുപര്യടന പരിപാടികള്‍ക്കും ഹൗസ് ക്യാമ്പയിനും ഡൽഹി ജില്ലാ സിപിഐ സെക്രട്ടറി വിവേക് ​​ശ്രീവാസ്തവ, തെരഞ്ഞെടുപ്പ് സംഘടനാ ചുമതലക്കാരും പാര്‍ട്ടി നേതാക്കളുമായ അജയ് മാലിക്, പൾട്ടൻ റാം, ദേവേന്ദ്ര, റാംജി, സിപിഐ ബവാന ബ്രാഞ്ച് സെക്രട്ടറി ധരംപാൽ, മധുവിഹാർ സിപിഐ ബ്രാഞ്ച് സെക്രട്ടറി ദലിപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. ഡിസംബർ നാലിനാണ് തെരഞ്ഞെടുപ്പ്.

 

Eng­lish Sam­mury: del­hi cor­po­ra­tion cpi can­di­dates elec­tion campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.