വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ വധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഡൽഹി അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. വിവാഹത്തിന് ശേഷം ചുരുങ്ങിയ കാലയളവിനുള്ളിൽ കുടുംബത്തിലുണ്ടാകുന്ന സ്വാഭാവിക അസ്വാരസ്യങ്ങളെ നവവധു ആത്മഹത്യ ചെയ്യാൻ കാരണമാകുന്ന പീഡനമെന്ന നിലയിൽ കണക്കിലെടുക്കാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിവാഹിതയായി അധികകാലം കഴിയുന്നതിന് മുമ്പ് പെൺകുട്ടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ വരന്റെ കുടുംബത്തിനെതിരായുള്ള മുൻധാരണയോടെയാണ് എല്ലാവരും പെരുമാറുന്നതെന്നും, എന്നാൽ പെൺകുട്ടിയുടെ അതിവൈകാരികത കണക്കിലെടുക്കാറില്ലെന്നും ജസ്റ്റിസ് ചാരു അഗർവാൾ പറഞ്ഞു.
പരസ്പര ധാരണയും പങ്കാളിയോടുള്ള വിശ്വാസവും സ്നേഹവും ബഹുമാനവുമെല്ലാം വിജയകരമായ വിവാഹജീവിതത്തിന് ആവശ്യമാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല, കാലങ്ങൾകൊണ്ടാണ് രണ്ട് വ്യക്തികൾ ദമ്പതികളായി മാറുന്നത്. പ്രണയവിവാഹം ഉൾപ്പെടെയുള്ള വിവാഹങ്ങളിലെല്ലാം ആദ്യഘട്ടങ്ങളിൽ പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്നും ഒരുപാട് കാര്യങ്ങളിൽ വിവാഹത്തിന് ശേഷം മാറ്റം വരുന്നുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. ക്ഷമയും സമാധാനവും കൈമുതലാക്കി വരനും വധുവും ഒരുമിച്ച് പ്രശ്നങ്ങളെ നേരിട്ടാൽ മാത്രമെ വിവാഹജീവിതം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനാവൂ എന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു. ഈ കേസിൽ സ്ത്രീധനത്തിനുവേണ്ടിയുള്ള അവഹേളനവും പീഡനവുമാണ് ഭർതൃവീട്ടുകാർക്കെതിരെ ആരോപിക്കപ്പെടുന്നതെങ്കിലും ഏത് തരത്തിലുള്ള പീഡനമാണ് നേരിടേണ്ടിവന്നതെന്ന് വ്യക്തമാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ENGLISH SUMMARY: delhi court aquits husband and family members
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.