ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് നടക്കും. 70 മണ്ഡലങ്ങളിലെ ജനങ്ങള്‍ മറ്റന്നാൾ വിധിയെഴുതും. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ആംആദ്മി പാര്‍ട്ടിയും അധികാരത്തിലേറാന്‍ ബി.ജെ.പിയും കൊമ്പുകോര്‍ക്കുമ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ജനം പോളിങ്ബൂത്തിലേക്ക് പോകാന്‍ രണ്ടുദിനം മാത്രം ശേഷിക്കെ, വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍.
വോട്ടര്‍മാരുടെ മനസ് കീഴടക്കന്‍ പാര്‍ട്ടികള്‍ക്ക് ഇനിയുള്ള സമയം നിര്‍ണായകമാണ്. വികസനത്തില്‍ തുടങ്ങിയ പ്രചാരണം ഷഹീന്‍ബാഗും കടന്ന് രാമജന്മഭൂമി ട്രസ്റ്റ് രൂപീകരണത്തില്‍ എത്തി നില്ക്കുന്നു. ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ ബി.ജെ.പിയേയും കോണ്‍ഗ്രസിനെയും നിരാശപ്പെടുത്തുന്നുണ്ട്. എബിപി സര്‍വ്വേയുടെ അഭിപ്രായ സര്‍വ്വെയിലും 50 സീറ്റുകളോടെ എഎപി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. നേരത്തെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകളും എഎപിയുടെ ഭരണത്തുടര്‍ച്ചയാണ് ചൂണ്ടികാണിച്ചത്.
കൈവിട്ട വാക്കുകള്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്ക് നിരവധി തവണ തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടികളും വാങ്ങിക്കൊടുത്തു. അരവിന്ദ് കെജ്രിവാളിനെതിരെ സ്വകാര്യ ചാനലില്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ ബിജെപി നേതാവ് പര്‍വേശ് ശര്‍മ്മയ്ക്കെതിരെ തെരെഞ്ഞടുപ്പ് കമ്മീഷന് വീണ്ടും നടപടിയെടുത്തു.
English summary: Delhi election campaign ends today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.