May 27, 2023 Saturday

Related news

February 29, 2020
February 21, 2020
February 20, 2020
February 20, 2020
February 16, 2020
February 16, 2020
February 13, 2020
February 12, 2020
February 11, 2020
February 11, 2020

ഒരു സീറ്റ് പോലും നേടിയില്ല; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് ഡൽഹി അധ്യക്ഷൻ

Janayugom Webdesk
ന്യൂഡൽഹി
February 11, 2020 3:46 pm

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമുറപ്പിച്ചിരിക്കുകയാണ് ആംആദ്മി പാർട്ടി. തുടർച്ചയായി മൂന്നാം തവണയാണ് ആംആദ്മി പാർട്ടി അധികാരത്തിൽ എത്തുന്നത്. നിലവിൽ 62 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തിൽ 20 സീറ്റ് വരെ ലീഡ് നിലനിർത്തിയെങ്കിലും സീറ്റ് നേടാനായില്ല. നിലവിൽ എട്ട് സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

എന്നാൽ, ഒരു സീറ്റ് പോലും നേടാൻ കഴിയാതെ വൻ തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. ഒരു ഘട്ടത്തിൽ കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. കോൺഗ്രസിനായി ഹാരൂൺ യൂസഫ് ആണ് ആദ്യഘട്ടത്തിൽ ലീഡ് ചെയ്തത്.  അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോൺഗ്രസ് ഡൽഹി അധ്യക്ഷൻ സുഭാഷ് ചോപ്ര പറഞ്ഞു.

വോട്ടെടുപ്പിന്റെ ഒരു ഘട്ടത്തിൽ പോലും ഒരിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ലീഡ് ചെയ്യാൻ കഴിഞ്ഞില്ല. അത് പാർട്ടിക്ക് വൻ തിരിച്ചടിയായി. പാർട്ടിയുടെ പ്രകടനത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സുഭാഷ് ചോപ്ര പ്രതികരിച്ചു. തോൽവിയുടെ കാരണങ്ങൾ വിശകലനം ചെയ്യും. ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും ധ്രുവീകരണ രാഷ്ട്രീയമാണ് കോൺഗ്രസിന്റെ വോട്ട് ശതമാനം കുറയാൻ കാരണമെന്നും സുഭാഷ് ചോപ്ര പറഞ്ഞു.

നേരത്തെ പരാജയം സമ്മതിച്ച് കോൺഗ്രസ് സ്ഥാനാർഥിയും രംഗത്തെത്തിയിരുന്നു. വികാസ്പുരിയിലെ സ്ഥാനാർഥി മുകേഷ് ശർമയാണ് തോൽവി സമ്മതിച്ച് ട്വീറ്റ് ചെയ്തത്. ”ഞാൻ തോൽവി സമ്മതിക്കുന്നു. എല്ലാ വോട്ടർമാരും കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്ന് വോട്ടണ്ണൽ തുടങ്ങിയതിനു പിന്നാലെ മുകേഷ് ശർമ ട്വീറ്റ് ചെയ്തു. ഡൽഹിയുടെയും വികാസ്പുരിയുടെയും വികസനത്തിന് തുടർന്നും ശ്രമിക്കുമെന്നും ശർമ ട്വീറ്റ് ചെയ്തു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ആംആദ്മി പാർട്ടി ലീഡ് ചെയ്തതിനെ തുടർന്നായിരുന്നു മുകേഷ് ശർമയുടെ ട്വീറ്റ്. ആം ആദ്മി പാർട്ടിയുടെ മഹീന്ദർ യാദവിനും ബിജെപിയുടെ സഞ്ജയ് സിംഗിനുമെതിരെയാണ് മുകേഷ് ശർമ്മ മത്സരിച്ചത്.

Eng­lish Sum­ma­ry: Del­hi elec­tion con­gress result, Sub­hash Chopra takes full responsibility

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.