Web Desk

ന്യൂഡല്‍ഹി

February 11, 2020, 8:58 am

ഡൽഹി വോട്ടെണ്ണൽ ഇന്ന്

Janayugom Online

രാജ്യതലസ്ഥാനം ആരു ഭരിക്കുമെന്നത് ഇന്നറിയാം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. 21 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് ഡല്‍ഹി ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ രണ്‍ബീര്‍ സിങ് അറിയിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 62.59 ശതമാനം പോളിംഗാണ് ഉണ്ടായത്.

എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടിട്ടും വോട്ടിംങ് ശതമാനം കൃത്യമായി പുറത്തുവിടാതിരുന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് ഭരണ തുടര്‍ച്ച പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍വ്വേ ഫലങ്ങളാണ് ഇതുവരെ പുറത്തു വന്നിട്ടുള്ളത്. ആകെ എഴുപതു മണ്ഡലങ്ങളില്‍ 36ല്‍ വിജയിക്കാനായാല്‍ ആപ്പിനു കേവല ഭൂരിപക്ഷം ഉറപ്പിക്കാം.

Eng­lish Sum­ma­ry: Del­hi elec­tion count­ing today.

you may also like this video;