ഡൽഹിയിൽ വോട്ടെടുപ്പ് പൂർത്തിയായി. 56.93 ശതമാനം പോളിംങ് രേഖപ്പെടുത്തി. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിക്കുന്നത് ആംആദ്മി പാർട്ടി തന്നെ ഭരണത്തുടർച്ച നേടുമെന്നാണ്. ടൈംസ് നൗ പ്രവചിക്കുന്നത് എഎപിക്ക് 44 സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് 26 സീറ്റും കോൺഗ്രസിന് സീറ്റ് ലഭിക്കില്ലെന്നുമാണ്.റിപ്പബ്ലിക് ടിവിയുടെ ഫലം- 48 മുതൽ 61 വരെ സീറ്റുകൾ എഎപിക്കും 9 മുതൽ 21 വരെ സീറ്റുകൾ ബിജെപിക്കും 1 സീറ്റ് കോൺഗ്രസിനുമാണ്.ന്യൂസ് എക്സ് ചാനൽ എക്സിറ്റ് പോൾ ഫത്തിൽ പറയുന്നത് എഎപി 53 മുതൽ 57 സീറ്റുകൾ വരെ നേടുമെന്നാണ്.ഇന്ത്യാ ന്യൂസ് എക്സിറ്റ്പോൾ പ്രവചനം എഎപിക്ക് 53 മുതൽ 57 സീറ്റ് വരെയും ബിജെപിക്ക് 11 — 17 സീറ്റുകളും കോൺഗ്രസിന് 2 സീറ്റും ലഭിക്കുമെന്നാണ്.
ടിവി 9 — ഭാരത് വർഷ് പുറത്തുവിട്ട എക്സിറ്റ് പോൾ ഫലം പ്രകാരം ആംആദ്മി പാർട്ടിക്ക് 54 സീറ്റ് ലഭിക്കും. ബിജെപിക്ക് 15 സീറ്റും കോൺഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.സുദർശൻ ന്യൂസ് പ്രകാരം എഎപിക്ക് 44 മുതൽ 48 വരെ സീറ്റ് പ്രവചിക്കുന്നു. ബിജെപിക്ക് 24 മുതൽ 28 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.ഫെബ്രുവരി 11ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ആംആദ്മി പാർട്ടി തൂത്തുവാരുമെന്നുതന്നെയാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്.
English Summary: Delhi election exit poll result
You may also like this video