ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ ഇതുവരെ 54 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പൗരത്വ നിയമ ഭേഗഗതിയ്ക്കെതിരെ സമരം നടക്കുന്ന ഷഹീൻബാഗിൽ മികച്ച പോളിംഗ് ആണ് നടന്നത്. ഇവിടുത്തെ ആറ് വോട്ടെടുപ്പ് കേന്ദ്രങ്ങളിലും അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
70 സീറ്റുകളിലായി 672 സ്ഥാനാർഥികളാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മൂന്ന് സിപിഐ സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഭാവന മണ്ഡലത്തിൽ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അഭിപ്സ ചൗഹാനും തിമാപൂരിൽ യുവനേതാവ് സഞ്ജീവ് കുമാർ റാണയും പാലം മണ്ഡലത്തിൽ ദിലീപ്കുമാറുമാണ് സ്ഥാനാർത്ഥികൾ.
സിപിഐ (എം) മൂന്ന് സീറ്റുകളിലും മത്സരിക്കുന്നു. 1.47 കോടി വോട്ടർമാരാണ് വിധിയെഴുതുക. ഇവരിൽ 81,05,236 പുരുഷന്മാരും 66,80,277 സ്ത്രീ വോട്ടർമാരും 11,608 സർവീസ് വോട്ടർമാരും 869 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.
English summary: Delhi election on today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.