Web Desk

ന്യൂഡല്‍ഹി

June 06, 2020, 6:59 pm

കോവിഡ് ചട്ടം ലംഘിച്ചതിന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്

Janayugom Online

കൊറോണ പരിശോധനാ ചട്ടങ്ങള്‍ ലംഘിച്ച ഡല്‍ഹിയിലെ ഗംഗറാം ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ഡല്‍ഹി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പരാതിയില്‍ അജ്ഞാതനായ ആള്‍ക്കെതിരെയാണ് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പരിശോധനകള്‍ ഔദ്യോഗിക സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഗംഗാറാം ആശുപത്രി ഇത് പാലിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ആര്‍ടി-പിസിആര്‍ ആപ്പ് ജൂണ്‍ മൂന്നിന് പോലും ഇവര്‍ ഉപയോഗിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഈ ആപ്പ് വഴി രോഗിയുടെ വിവരങ്ങള്‍ തത്സമയം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

കേസെടുത്തതിനെക്കുറിച്ച് ഗംഗാറാം ആശുപത്രി പ്രതികരിച്ചിട്ടില്ല.

eng­lish summary:
del­hi Files Police Case Against Pri­vate Hos­pi­tal For COVID-19 Violation