Saturday
16 Feb 2019

ഡല്‍ഹി ഹോട്ടലില്‍ അഗ്നിബാധ: പതിനേഴ് മരണം, മരിച്ചവരില്‍ മലയാളിയും

By: Web Desk | Tuesday 12 February 2019 10:00 AM IST

ഡല്‍ഹി: ഡല്‍ഹിയിലെ കരോബാഗിലുണ്ടായ തീപിടുത്തത്തില്‍ മലയാളിയുള്‍പ്പെടെ പതിനേഴ് പേര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. ചേരാനല്ലൂരില്‍ നിന്നുള്ള നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെ കാണാതായി. 13 അംഗ മലയാളി സംഘത്തിലെ പത്തുപേര്‍ സുരക്ഷിതരാണ്. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. അര്‍പ്പിത് പാലസ് എന്ന ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് തീപിടുത്തമുണ്ടായത്.