June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഡൽഹി ഗാ​ര്‍​ഗി കോ​ള​ജ് ലൈം​ഗി​കാ​തി​ക്ര​മം: പൊ​ലീ​സ് കേസെടുത്തു

By Janayugom Webdesk
February 10, 2020

ഡ​ല്‍​ഹി​യി​ലെ ഗാ​ര്‍​ഗി വ​നി​താ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രെ പൗ​ര​ത്വ​നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന അ​ക്ര​മി​ക​ളു​ടെ ലൈം​ഗി​ക അ​തി​ക്ര​മം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. കോ​ള​ജി​ലെ​ത്തി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് മൊ​ഴി​യെ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വിഷ‍യത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ ആദ്യത്തെ നിലപാട്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന കോളേജ് ഫെസ്റ്റിവലിന് ഇടയിലാണ് സംഭവം. വൈകിട്ട് ആറുമണിയോടെ മദ്യപിച്ചെത്തിയ ഒരു സംഘം പുരുഷന്മാര്‍ കോളേജ് ഗേറ്റിനടുത്തെത്തി വിദ്യാര്‍ത്ഥിനികളെ തടയുകയായിരുന്നു. തുടര്‍ന്ന് ക്യാമ്പസിൽ കടന്ന് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.

അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാമ്പസിനകത്തേക്ക് അതിക്രമിച്ച് കയറിയവര്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. ’ ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും. ഇതിനിടെ ഒരാള്‍ അയാളുടെ ലൈംഗികാവയവം തന്റെ ദേഹത്ത് ഉരസി. എന്റെ കൂട്ടുകാരിയുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഞങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കോളജിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അത്രയേറേ നിരാശയും ഭയവുമുണ്ട്. എന്റെ കണ്ണുകളില്‍നിന്ന് ഇപ്പോഴും കണ്ണീര്‍ പൊഴിയുകയാണ്’ ഒരു പെണ്‍കുട്ടി സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

ദേശീയ വനിതാ കമ്മീഷൻ ഇന്ന് കോളേജിൽ എത്തി അന്വേഷണം നടത്തി. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. കോളേജിന് മുന്നിൽ വിദ്യാർഥിനികൾ പ്രതിഷേധിക്കുന്നുണ്ട്. അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഒന്നും ചെയ്തില്ലെന്ന് ആരോപണം.

ENGLISH SUMMARY: Del­hi gar­gi col­lege sex­u­al abuse

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.