Web Desk

ന്യൂഡൽഹി ‍

March 22, 2020, 7:24 pm

നാളെ മുതൽ ഡൽഹി പൂർണമായും അടച്ചിടും

Janayugom Online

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ ഡൽഹി പൂർണമായും അടച്ചിടും. തലസ്ഥാന നഗരം പൂർണമായും അടച്ചിടുമെനന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയുടെ അതിർത്തികൾ പൂർണമായും അടയ്ക്കും. അവശ്യ വസ്തുക്കൾ അനുവദിക്കുമെന്നും കേജരിവാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിൽ നടന്നു കൊണ്ടിരുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തി. മുഴുവൻ ആരാധനാലയങ്ങളും അടച്ചു. ഡിടിസി യുടെ 25 ശതമാനം വാഹനങ്ങൾ ഓടും.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ എല്ല കടകളും അടച്ചിടാൻ നിർദേശം നൽകിയതായി കെജ്രിവാൾ അറിയിച്ചു. റസ്‌റ്റോറന്റ് ടേക്ക് എവേ മാത്രം പ്രവർത്തിക്കും. ഡൽഹിയിലെ മെട്രോ സർവീസുകൾ പൂർണമായും അടച്ചു. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ തുടരും. നാളെ രാവിലെ ആറു മണി മുതലായിരിക്കും നിയന്ത്രണങ്ങൾ നിലവിൽ വരിക. 31 വരെയാണ് നിയന്ത്രങ്ങൾ നിലനില്കുകയെന്നാണ് അരവിന്ദ് കെജ്രിവാൾ അറിയിച്ചിരിക്കുന്നത്.

ENGLISH SUMMARY:Delhi going to close com­plete­ly from tomorrow

YOU MAY ALSO LIKE THIS VIDEO