കേന്ദ്രത്തോട് 5,000 കോടി ചോദിച്ച് ഡൽഹി സർക്കാർ

Web Desk

ന്യൂഡല്‍ഹി

Posted on May 31, 2020, 7:30 pm

ലോക്ഡൗണില്‍ ഉണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി ഡൽഹി സർക്കാർ 5,000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചു.  5,000 കോടി ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് ഡല്‍ഹി സര്‍ക്കാര്‍ കത്തുനല്‍കി.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ക്ക് ശമ്പളം നല്‍കാന്‍ പണം വേണമെന്നും ലോക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയുടെ നികുതി വരുമാനത്തില്‍ 85 ശതമാനം കുറവുണ്ടായിയെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് മൂന്നാമത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ഡല്‍ഹിയിലാണ്. 18,549 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 416 പേര്‍ മരിക്കുകയും ചെയ്തു.  3500 കോടി രൂപ ശമ്പളം നല്‍കുന്നതിനായി മാത്രം സംസ്ഥാന സര്‍ക്കാരിന് വേണം.  എന്നാല്‍ ജിഎസ്‌ടി വിഹിതം കഴിഞ്ഞ രണ്ട് മാസമായി 500 കോടി വീതം മാത്രമേ ലഭിച്ചിട്ടുള്ളൂ.  മറ്റ് വരുമാനമായി സംസ്ഥാന സര്‍ക്കാരിന് 1735 കോടി ലഭിച്ചിട്ടുണ്ടെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.  രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 7,000 കോടി ആവശ്യമുണ്ട്. 5000 കോടി ഉടന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:Delhi gov­ern­ment asks Cen­ter govt for Rs 5,000 crore
You may also like this video