റംസാൻ വ്രതത്തിനിടെ വിശ്വാസികൾ നടത്തുന്ന അസാൻ (പ്രത്യേക പ്രാർത്ഥന) അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്.
ഡൽഹിയിലെ കലാപ ബാധിത പ്രദേശമായ മുസ്തഫബാദില്‍ വീടുകളിൽ പ്രാർത്ഥന നടത്തുന്നവരോട് ഇത് അനുവദനീയമല്ലെന്ന് പറയുന്ന പൊലീസുകാരുടെ ദൃശ്യങ്ങൾ പുറത്തുവന്നു. അസാൻ നടത്തുവാൻ പാടില്ലെന്നും ഇത് ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവാണെന്നും പൊലീസ് പറയുന്നത് കേൾക്കാം. രോഹിണി നഗർ പൊലീസ് സ്റ്റേഷനിൽ എത്തിയാൽ ഉത്തരവ് കാണാമെന്നും പൊലീസ് പറയുന്നുണ്ട്. രണ്ടു പൊലീസുകാരാണ് ദൃശ്യങ്ങളിൽ ഉള്ളത്. സംഭവം വിവാദമായതിനു പിന്നാലെ അസാൻ നടത്തുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. എന്നാൽ പള്ളികളിലും മറ്റുമുള്ള പ്രാർത്ഥനകൾ അനുവദനീയമല്ലെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
English Summary: Delhi governor refuses to allow Ramzan prayers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.