25 April 2024, Thursday

ഡല്‍ഹിയില്‍ ദീപവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
September 15, 2021 5:54 pm

രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളിൽ പടക്കം നിരോധിച്ച് ഡൽഹി സർക്കാർ. കഴിഞ്ഞ മൂന്ന് വർഷമായി ദീപാവലി സമയത്ത് ഡൽഹിയിൽ വായുമലിനീകരണം ഭീകരമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
എല്ലാവിധത്തിലുള്ള പടക്കങ്ങളുടെയും സംഭരണം, ശേഖരണം, വിപണനം, ഉപയോഗം എന്നിവ പൂർണമായും സർക്കാർ നിരോധിച്ചു. ആഘോഷങ്ങളുടെ ഭാഗമായുണ്ടാകുന്ന വായുമലിനീകരണം ജനജീവിതത്തിന് വലിയ തോതിൽ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

Eng­lish Sum­ma­ry: Del­hi govt bans fire­works for Diwali

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.