ഡൽഹിയിലെ സർക്കാർ കാൻസർ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതൊടെ ആശുപത്രി താൽകാലികമായി അടച്ചു. കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് ഡൽഹിയിലെ ഡൽഹി സ്റ്റേറ്റ് കാൻസർ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ആശുപത്രി അടയ്ക്കുകയും ഒ പി പ്രവർത്തനമടക്കം നിർത്തിവെയ്ക്കാനാണ് ഡൽഹി സർക്കാർ നിർദേശിച്ചത്. ഡോക്ടർക്ക് എങ്ങനെയാണ് രോഗം ബാധിച്ചു എന്നതിനെകുറിച്ച് ഇതുവരെയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
യു.കെയില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ഇദ്ദേഹത്തിന്റെ സഹോദരനെയും സഹോദരന്റെ ഭാര്യയേയും ഡോക്ടര്‍ സന്ദര്‍ശിച്ചിരുന്നത് മാത്രമാണ് ഏക സാധ്യത. പക്ഷെ അവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമില്ല. ഡോക്ടര്‍ വിദേശ യാത്ര നടത്തുകയോ, കോവിഡ് രോഗിയെ പരിചരിക്കുകയോ ചെയ്തിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ENGLISH SUMMARY: Delhi govt cancer shut down due to doctors positive corona test
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.