Web Desk

ന്യൂഡല്‍ഹി

June 07, 2020, 6:28 pm

സർക്കാർ- സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ ഡൽഹിക്കാർക്ക് മാത്രം; തീരുമാനവുമായി കെജ്രിവാള്‍

Janayugom Online

ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി ചുരുക്കി കെജ്രിവാൾ സർക്കാർ തീരുമാനം. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികൾക്ക് സർക്കാർ തീരുമാനം ബാധകമല്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കൊണ്ട് ഡൽഹിയിലെ ആശുപത്രികൾ നിറഞ്ഞുവെന്നും നാളെ മുതൽ അതിർത്തികൾ തുറക്കുമെന്നും കെജ്രിവാൾ അറിയിച്ചു.

ഡൽഹിക്കാർക്കായി 10,000 കട്ടിലുകളാണ് നീക്കിവെയ്ക്കുന്നത്. ഈ മാസം അവസാനത്തോട് കൂടി 15,000 കട്ടിലുകൾ കൂടി ആശുപത്രികളിൽ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മൂന്ന് ദിവസം കൊണ്ട് കട്ടിലുകൾ തീരുമെന്നും അത് കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY: Del­hi govt gave covid treat­ment only to Del­hi residents

YOU MAY ALSO LIKE THIS VIDEO