കടുത്ത പനിയും ശ്വാസ തടസവും, ഡല്‍ഹി ആരോഗ്യ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: അമിത്ഷായോടൊപ്പം യോഗത്തിൽ പങ്കെടുത്തു

Web Desk

ഡല്‍ഹി

Posted on June 16, 2020, 10:52 am

ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് സത്യേന്ദര്‍ ജെയിനെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്ന് അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തില്‍ സത്യേന്ദര്‍ ജെയിന്‍ പങ്കെടുത്തിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Eng­lish sum­ma­ry: Del­hi health min­is­ter Satyen­dar Jain hospitalised

you may also like this video