August 7, 2022 Sunday

Related news

May 22, 2022
May 6, 2022
April 28, 2022
January 16, 2022
December 31, 2021
December 14, 2021
December 13, 2021
December 2, 2021
November 29, 2021
November 19, 2021

ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ്

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2020 7:41 pm

ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് 19. ഡല്‍ഹി രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് ഡോക്ടര്‍മാരും, 20 നഴ്സുമാരും മൂന്ന് ശൂചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്നു. നേരത്തെ 51 പേരെ ഇവിടെ നിരീക്ഷണത്തിലാക്കിയിരുന്നു. അതേസമയം ഡല്‍ഹി പട്പട്ഗഞ്ച് മാക്‌സില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ തന്നെ ജഗജീവന്‍ റാം ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂട്ട രോഗബാധയെ തുടര്‍ന്ന് ആശുപത്രി അടച്ചു പൂട്ടി. ഇതോടെ തലസ്ഥാനത്ത് വ്യത്യസ്ത ആശുപത്രികളിലായി 88 ജീവനക്കാര്‍ക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്.

അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച ഡല്‍ഹി ഹിന്ദു റാവു ആശുപത്രി നിയന്ത്രിതമായി തുറക്കും. കാഷ്വാലിറ്റി, എമര്‍ജന്‍സി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. കുട്ടികളുടെയും സ്ത്രീകളുടേയും വിഭാഗവും മെഡിസിന്‍ ഒപിയും തുറക്കും. പനി ക്ലിനിക്കും പ്രവര്‍ത്തിക്കും. നോർത്ത് ഡൽഹിയിലെ വലിയ ആശുപത്രിയാണ് ഹിന്ദു റാവു ഹോസ്പിറ്റൽ. ഇവിടെ വിവിധ വാർഡുകളിൽ രണ്ടാഴ്ചയോളം ജോലി ചെയ്ത നഴ്സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്നതിനെ തുടർന്ന് മെഡിക്കൽ ഓഡിറ്റിങ്ങിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. ഇതു സംബന്ധിച്ച ശുപാർശ സർക്കാർ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന് കൈമാറി. ഡൽഹി എംയിസ്, സഫ്ദർജംഗ്, ആർഎംഎൽ, മാക്സ് സാകേത്, ഇന്ദ്രപ്രസ്ഥ അപ്പോളോ, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ എന്നീ ഏഴു ആശുപത്രികളിലാകും മെഡിക്കൽ ഓഡിറ്റ് നടക്കുക. ആശുപത്രികളിലെ സുരക്ഷ ക്രമീകരണങ്ങൾ, കോവിഡ് പ്രോട്ടോകോൾ ഉൾപ്പെടെ ഓഡിറ്റിംഗിന് വിധേയമാക്കും. നിലവില്‍ ഡല്‍ഹിയില്‍ 2,918 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 54 പേര്‍ മരിക്കുകയും 877 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

Eng­lish Sum­ma­ry: Del­hi health work­ers test­ed Covid ‑19 positive

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.