March 29, 2023 Wednesday

Related news

March 15, 2023
March 6, 2023
February 9, 2023
January 26, 2023
January 21, 2023
December 30, 2022
December 1, 2022
December 1, 2022
November 28, 2022
November 25, 2022

സ്വകാര്യതാ നയം; വാട്സ് ആപ്പിനും ഫേസ്ബുക്കിനും കൂടുതല്‍ സമയം നല്‍കി ഡല്‍ഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡൽഹി
January 3, 2022 9:56 pm

സ്വകാര്യതാ നയത്തിൽ വിശദീകരണം നൽകാൻ വാട്സ് ആപ്പിനും ഫേസ്ബുക്കിനും ഡൽഹി ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ജസ്റ്റിസുമാരായ ഡി എൻ പട്ടേൽ, ജ്യോതി സിങ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് നടപടി. സ്വകാര്യതാ നയത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള കോമ്പറ്റീഷൻ കമ്മിഷന്റെ നോട്ടീസിനെതിരെ വാട്സ് ആപ്പും ഫേസ്ബുക്കും നൽകിയ ഹർജികൾ നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ മാര്‍ച്ച് 30ന് വീണ്ടും വാദം കേള്‍ക്കും.

ENGLISH SUMMARY:Delhi High Court gives more time to What­sApp and Facebook
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.