29 March 2024, Friday

Related news

March 25, 2024
March 13, 2024
March 10, 2024
March 2, 2024
February 22, 2024
February 17, 2024
February 16, 2024
February 15, 2024
February 5, 2024
February 2, 2024

പ്രതിഷേധിച്ചതിന് തുറങ്കിലടയ്ക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡൽഹി
September 4, 2021 9:53 pm

ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചുവെന്നത് ഒരാളെ തുറങ്കിലടക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് ഡൽഹി ഹൈക്കോടതി.
2020 ഫെബ്രുവരി 24ന് ചാന്ദ്ബാഗിൽ പൗരത്വനിയമത്തിനെതിരെയുള്ള സമരത്തിനിടയിലുണ്ടായ സംഘർഷത്തിൽ ഹെഡ് കോൺസ്റ്റബിൾ രതൻ ലാലിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുറ്റക്കാരെന്ന് ആരോപിച്ച് അറസ്റ്റിലായ അഞ്ചുപേർക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിമർശനം. ഫുർകാൻ, ആരിഫ്, ശദാബ് അഹമ്മദ്, സുവലീൻ, തബാസും എന്നിവർക്കാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ജാമ്യം അനുവദിച്ചത്.

ഇതുംകൂടി വായിക്കൂ:കുട്ടികളില്‍ വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ ഹര്‍ജി; കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി

ഫുർകാൻ, ആരിഫ് എന്നിവർ 17 മാസവും ശദാബ്, സുവലീൻ എന്നിവർ 16 മാസവുമായി കസ്റ്റഡിയിൽ കഴിയുകയാണ്. രണ്ട് മക്കളുടെ മാതാവായ തബാസും അറസ്റ്റിലായത് 11 മാസം മുമ്പാണ്. ചാന്ദ് ബാഗ് പ്രദേശത്ത് അന്ന് നടന്ന സമരത്തിൽ പങ്കെടുത്തുവെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതിഷേധിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമുള്ള അവകാശം പൗരന്മാർക്കുണ്ട്. അതിനാൽ, പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന ഒറ്റ കാരണത്തിൽ, അധികാരികൾ ഒരാളെ ജയിലിലടക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
eng­lish summary;Delhi High Court state­ment about protest
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.