16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 8, 2024
September 5, 2024
August 29, 2024
August 10, 2024

ഇന്ത്യയുടെ സൽപേരിന് കളങ്കം വരുത്തി; ബിബിസിക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡൽഹി
May 22, 2023 4:57 pm

ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെൻററിക്കെതിരെ സമർപ്പിച്ച അപകീർത്തി ഹര്‍ജിയിൽ ബിബിസിക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി. ഇന്ത്യയുടെ സൽപേരിന് ഡോക്യുമെന്ററി കളങ്കം വരുത്തിയെന്നും പ്രധാനമന്ത്രിയെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും അപകീർത്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഗുജറാത്തിലെ ജസ്റ്റിസ് ഓൺ ട്രയൽ എന്ന എൻജിഒ അപകീർത്തി ഹര്‍ജി ഫയൽ ചെയ്‌തത്. സംഘടനയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായത്.

ബിബിസിയുടെ രണ്ടു ഭാഗമായുള്ള ഡോക്യുമെന്ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത് കേന്ദ്ര സർക്കാർ തടഞ്ഞത്. യൂട്യൂബ്, ട്വിറ്റർ എന്നീ സാമൂഹികമാധ്യമങ്ങൾ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവെയ്ക്കുന്നത് വിലക്കിയിരുന്നു. ഡോക്യുമെന്ററി വിവാദമായതിന് പിന്നാലെ ബിബിസിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫെമ നിയമപ്രകാരം കേസെടുത്തിരുന്നു.

Eng­lish Sum­ma­ry; Del­hi High Court sum­mons BBC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.