March 21, 2023 Tuesday

Related news

June 2, 2020
March 3, 2020
February 27, 2020
February 27, 2020
February 27, 2020
February 26, 2020
February 26, 2020
February 26, 2020
February 25, 2020
February 25, 2020

ഡൽഹി കലാപം; ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു; ജഡ്ജിക്ക് അർധരാത്രി സ്ഥലം മാറ്റം

Janayugom Webdesk
ന്യൂഡൽഹി
February 27, 2020 8:50 am

വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാവും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ അടക്കുമുള്ളവർക്കെതിരെ കേസെടുക്കുന്നതിൽ നിസ്സംഗത കാണിച്ച പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റി. പഞ്ചാബ് ‑ഹരിയാന ഹൈകോടതിയിലേക്കാണ് അടിയന്തര സ്ഥലം മാറ്റൽ.

കലാപം സംബന്ധിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് ഇന്നലെ തന്നെ ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് എസ് മുരളീധറിന്റെ ബെഞ്ചിൽ നിന്ന് മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്നു പരിഗണിക്കുന്നത്. പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ്.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് മുരളീധർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ്മ, അഭയ് വർമ്മ, എന്നിവരുടെ പ്രസംഗങ്ങൾ പരിശോധിച്ച് നടപടിയെടുക്കാനാണ് ജസ്റ്റിസ് എസ് മുരളീധർ പൊലീസിനോട് നിർദേശം നൽകിയത്. രാജ്യത്ത് മറ്റൊരു 1984 ആവർത്തിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് ബുധനാഴ്ച വാദം കേൾക്കുന്നിതിനിടെ ജസ്റ്റിസ് മുരളീധർ പറയുകയുണ്ടായി.

മുരളീധറിനെ സ്ഥലം മാറ്റാനുള്ള ശുപാർശ പിൻവലിക്കണമെന്നാവിശ്യപെട്ട്  നേരത്തെ ഡൽഹി ബാർ അസോസിയേഷൻ സുപ്രീംകോടതി കൊളീജിയത്തെ സമീപിച്ചിരുന്നു.

ENGLISH SUMMARY: Del­hi high court judge S Muraleed­har trans­ferred to Pun­jab Haryana court

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.