Web Desk

ന്യൂഡല്‍ഹി

January 18, 2021, 8:37 pm

സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ വാട്സാപ്പ് ഉപയോഗിക്കാതെയിരുന്നുകൂടെ: കോടതി

Janayugom Online

വാട്സാപ്പിന്റെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഉപയോഗിക്കാതിരുന്നുകൂടെയെന്ന് ഡല്‍ഹി ഹൈക്കോടതി. വാട്സാപ്പിന്റെ പുതിയ സ്വകാര്യ നയത്തിനെതിരെയുളള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

വാട്സാപ്പ് ഒരു സ്വകാര്യ ആപ്പാണ്. എല്ലാ ആപ്പുകളും ഡാറ്റകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ആപ്പുകളുടെ വ്യവസ്ഥകള്‍ വായിച്ചാല്‍ മതിയാകും ഇക്കാര്യം മനസ്സിലാക്കാൻ. സ്വകാര്യ വിവരങ്ങള്‍ മറ്റുളളവരുമായി പങ്കുവെയ്ക്കുന്നുണ്ടെന്ന സംശയമുണ്ടെങ്കില്‍ ആപ്പ് ഡിലിറ്റ് ചെയ്യുന്നതാകും നല്ലതെന്നും കോടതി അറിയിച്ചു.

അതേസമയം, പുതിയ സ്വകാര്യ നയവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര വാര്‍ത്താ മന്ത്രാലയം അറിയിച്ചു. വാട്സാപ്പ് ചാറ്റ് എൻഡ് ടു എൻഡ് എൻക്രിപ്റ്റഡാണെന്നും കോടതിയില്‍ വാട്സാപ്പ് അറിയിച്ചു. അതുകൊണ്ട് തന്നെ ഹര്‍ജിക്ക് അടിസ്ഥാനമില്ലെന്നും വാട്സാപ്പ് പറഞ്ഞു. കേസ് വിശദമായ വാദത്തിന് വേണ്ടി ഈ മാസം 25 ലേക്ക് മാറ്റി.

YOU MAY ALSO LIKE THIS VIDEO