August 9, 2022 Tuesday

Related news

August 7, 2022
July 28, 2022
July 27, 2022
July 26, 2022
July 24, 2022
July 16, 2022
July 9, 2022
June 26, 2022
June 10, 2022
June 9, 2022

പ്രേതങ്ങളെ ഭയമില്ല! 11 പേർ ജീവനൊടുക്കിയ ബുറാഡി ഹൗസിൽ താമസിക്കാൻ തയ്യാറായി ഡോക്ടറും കുടുംബവും

Janayugom Webdesk
December 30, 2019 12:55 pm

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേർ ആത്മഹത്യചെയ്ത ബുറാഡി ഹൗസ് ഡൽഹിക്കാർക്ക് പ്രേതാലയമായി മാറിയിട്ട് ഒരു വർഷം പിന്നിടുന്നു. 2018 ജൂലൈ ഒന്നിന് നാടിനെ നടുക്കിയ സംഭവത്തിന്റെ ചുരുളഴിക്കാൻ ഇന്നും സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. വിൽക്കാനോ വാടകയ്ക്ക് നൽകാനോ ശ്രമിച്ചപ്പോൾ പ്രേതബാധ ഭയന്ന് ആരും തന്നെ അതിനു വന്നതുമില്ല. എന്നാൽ എന്നാൽ എല്ലാമറിഞ്ഞിട്ടും ഈ വീട്ടിൽ താമസിക്കാൻ തയ്യാറായി എത്തിയിരിക്കുകയാണ് പാതോളജിസ്റ്റായ ഡോ.മോഹൻ. താൻ അന്ധവിശ്വാസിയല്ലെന്നും പ്രേതത്തിലും ഭൂതത്തിലും ഒന്നും വിശ്വാസിയല്ലെന്നു പറയുന്ന ഡോക്ടർ എല്ലാവിധ പൂജാകർമങ്ങളും ചെയ്തിട്ടുണ്ടെന്നും ഇവിടെ താമസിക്കുന്നത് തന്റെ ജോലിക്ക് സൗകര്യപ്രദമാണെന്നും പറയുന്നു.

ഭാട്ടിയ കുടുംബാംഗങ്ങൾ

ഭാര്യയും രണ്ട് മക്കളും ഡോക്ടർക്കൊപ്പമാണ് താമസം. തന്റെ രോഗികൾക്കും ഇവിടെ വരുന്നതിൽ യാതോരു വിധബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2018 ജൂൺ 30നാണ് സന്ത് നഗറിൽ  താമസിക്കുന്ന ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിൽ നിന്നു വ്യക്തമായത് എല്ലാം തൂങ്ങിമരണമാണെന്നായിരുന്നു. രോഹിണി ഫൊറൻസിക് ലാബിൽ  നിന്നുള്ള വിസറ പരിശോധന വന്നതോടെ വിഷം അകത്തു ചെന്നല്ല മരണമെന്നും വ്യക്തമായി. ബന്ധുക്കളിൽ ചിലരാണു സംഭവം വിഷം നൽകിയുള്ള കൊലപാതകമാണെന്ന പരാതി ഉന്നയിച്ചത്.

you may also like this video

‘സൈക്കോളജിക്കൽ ഓട്ടോപ്സി’ എന്ന അപൂർവ നടപടിക്രമത്തിലൂടെ പോലും കൂട്ടമരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാനായില്ല. ഒന്നരക്കൊല്ലമായി ഈ വീട് ശൂന്യമാണ്. ഭൂതബംഗ്ലാവെന്നാണ് നാട്ടുകാര്‍ പിന്നീട് ഇതിനെ വിശേഷിപ്പിച്ചത്. വാടകയ്ക്കു താമസിക്കാനും വാങ്ങാനും ആരും തയ്യാറായില്ല. പലരും വാങ്ങാന്‍ തയ്യാറായി വന്നെങ്കിലും കൂട്ടമരണങ്ങളുടെ കഥകള്‍ കേട്ട് പിന്‍മാറി. താമസിക്കാന്‍ തയ്യാറായവര്‍ ആത്മാക്കളുടെ ശബ്ദം കേട്ടെന്നു പറഞ്ഞ് പതുക്കെ പിന്‍വാങ്ങി. സമീപവാസികളിൽ പലരും സ്ഥലം മാറിപോയിരുന്നു. എന്നാൽ ഇപ്പോൾ നാട്ടുകാർക്ക് തന്നെ ധൈര്യം പകർന്നുകൊണ്ടാണ് ഡോ.മോഹൻ സിങും കുടുംബവും ബുറാഡി ഹൗസിൽ താമസത്തിനെത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry: Del­hi House Where 11 Fam­i­ly mem­bers Found Hang­ing Now became a Diag­nos­tics Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.