ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാനനഗരം ഡൽഹിയെന്ന് റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണമുള്ള മുപ്പത് നഗരങ്ങളിൽ 21ഉം ഇന്ത്യയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐക്യുഎയർ വിഷ്വലിന്റെ ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ട് 2019ലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നഗരം ഗാസിയാബാദാണ്. തൊട്ടുപിന്നാലെ ചൈനയിലെ ഹോതാനുമുണ്ട്. പാകിസ്ഥാനിലെ ഗുജ്റൻവാലയും ഫൈസലാബാദുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഡൽഹി അഞ്ചാംസ്ഥാനത്തുണ്ട്.
ഗാസിയാബാദ്, ഡൽഹി, നോയ്ഡ, ഗുരുഗ്രാം, ഗ്രേറ്റർനോയ്ഡ, ബന്ദ്വാരി, ലഖ്നൗ, ബുലന്ദേശ്വർ, മുസഫർനഗർ, ബാഗ്പത്, ജിന്ദ്, ഫരീദാബാദ്, കൊറൗത്, ഭീവണ്ടി, പട്ന, പൽവാൽ, മുസാഫർപൂർ, ഹിസാർ, കുട്ടെയ്ൽ, ജോധ്പൂർ, മൊറാദാബാദ് എന്നിവയാണ് ഇന്ത്യയിലെ മലിനീകരണത്തിൽ മുന്നിൽ നിൽക്കുന്ന നഗരങ്ങൾ. മലിനീകരത്തിന്റെ കാര്യത്തിൽ രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യയ്ക്ക് അഞ്ചാമതാണ് സ്ഥാനം. ബംഗ്ലാദേശാണ് പട്ടികയിൽ ഒന്നാമത്. പാകിസ്ഥാന്, മംഗോളിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും യഥാക്രമം പിന്നാലെയുണ്ട്. അതേസമയം കഴിഞ്ഞ വർഷത്തേതിൽ നിന്ന് ഇത്തവണ ഇന്ത്യൻ നഗരങ്ങൾ നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ദേശീയ അന്തരീക്ഷ മലിനീകരണത്തിൽ 20ശതമാനം കുറവുണ്ടായിട്ടുണ്ട്. 98ശതമാനം നഗരങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. പ്രതിവർഷം ലോകത്ത് അന്തരീക്ഷ മലിനീകരണം മൂലം 70 ലക്ഷം പേരാണ് മരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷ മലിനീകരണം ഒരു നിശബ്ദ കൊലയാളിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്തെ പലയിടങ്ങളിലെയും അന്തരീക്ഷ ഗുണനിലവാരം വളരെ പരിതാപകരമാണ്. ജനസംഖ്യ കൂടിയ രാജ്യങ്ങളിലാണ് അന്തരീക്ഷ മലിനീകരണം കൂടുതലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളൊന്നും ഫലപ്രദമാകുന്നില്ലെന്ന് തന്നെയാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സർക്കാർ കൂടുതൽ ഫലപ്രദമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയിലേക്കാണ് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
ENGLISH SUMMARY: Delhi is the most polluted city in the world
YOU MAY ALSO LIKE THIS VIDEO