August 9, 2022 Tuesday

ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയിൽ, ജനജീവിതം ദുസ്സഹമായി

Janayugom Webdesk
December 31, 2019 7:53 am

ന്യഡൽഹി: ഉത്തരേന്ത്യ കനത്ത ശൈത്യത്തിന്റെ പിടിയിൽ. കൊടും തണുപ്പിൽ സാധാരണ ജനജീവിതം ദുസ്സഹമാകുന്നു. മൂടൽ മഞ്ഞ് റോഡ് — റയിൽ — വ്യോമ ഗതാഗതത്തെയും ബാധിച്ചു. മൂടൽമഞ്ഞിനെ തുടർന്നു ണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേർ മരിച്ചു.

കഴിഞ്ഞ 119 വർഷത്തിനുള്ളിൽ രേഖ പ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാ യിരുന്നു ഇന്നലെ ഡൽഹിയിൽ അനുഭവപ്പെട്ടത്. കുറഞ്ഞ താപനില 2.6 ഡിഗ്രി സെഷ്യൽസും കൂടിയ താപനില 9.2 ഡിഗ്രി സെഷ്യൽസുമായിരുന്നു. ഇതിനു പുറമെ ഇന്ന് ലെ മൂടൽ മഞ്ഞിന്റെ കനത്ത ആവരണമാണ് ഡൽഹിയെ പൊതിഞ്ഞത്. ഷിംലയേ ക്കാൾ കൂടിയ തണുപ്പിലൂടെയാണ് തലസ്ഥാന നഗരി ഇപ്പോൾ കടന്നു പോകുന്നത്. ഷിംല യിൽ നാലു ഡിഗ്രി കുറഞ്ഞ താപനിലയാ ണ് രേഖപ്പെടുത്തിയത്. 1901 നു ശേഷം അനുഭവപ്പെടുന്ന കൊടും തണുപ്പിനെയാണ് തലസ്ഥാനം ഇപ്പോൾ നേരിടുന്നത്. ഡൽ ഹിയുടെ ചില മേഖലകളിൽ താപനില രണ്ടു ഡിഗ്രിക്കും താഴെയായിരുന്നെന്ന് കാലാവ സ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. താ ഴ്സ് മേഖലകളിലെ കാറ്റിന്റെ ശക്തിയിൽ വർ ദ്ധനയുണ്ടായതാണ് പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, രാജസ്ഥാന്റെ ചില മേഖലകൾ എന്നിവിടങ്ങളിൽ തണുപ്പ് അധി കരിക്കാൻ ഇടയാക്കുന്നതെന്നും കാലാവ സ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ഡൽഹിയിലെ സ്കൂളുകളെല്ലാം തന്നെ വി ന്റർ വെക്കേഷനായി അടച്ചു. യൂണിവേഴ്സിറ്റി കളും അവധിയിലാണ്. ജനങ്ങൾ വിറകുക ത്തിച്ച് തീ കായുന്ന കാഴ്ചയാണ് എവിടെയും. തെരുവിൽ അന്തിയുറങ്ങുന്നവർക്കായി സർ ക്കാർ തലത്തിൽ ഷെൽട്ടർ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും തെരുവിൽ കഴിയു ന്ന അത്രയും ജനങ്ങളെ ഉൾക്കൊള്ളാൻ ഇത് അപര്യാപ്തമാണ്. വിവിധയിടങ്ങളിൽനിന്നും എയിംസ് പോലുള്ള ആശുപത്രിയിൽ ചി കിത്സ തേടി എത്തുന്നവർക്ക് ശൈത്യം വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. മുറിയെടു ത്ത് താമസിച്ച് ചികിത്സ നടത്താൻ കഴി യാത്ത ഇക്കൂട്ടർ ആശുപത്രി പരിസരങ്ങളിലാണ് തലചായ്ക്കാൻ ഇടം തേടുന്നത്. ഒ പി വിഭാഗത്തിൽ ചികിത്സ തേടുന്നവരാണ് ആശുപത്രി പരിസരങ്ങളിൽ തണുപ്പിനോടു മല്ലടിക്കുന്നവരിൽ അധികവും. വീടുകളിലേക്ക് മടങ്ങി അടുത്തയാഴ്ച വീണ്ടും ചികിത്സയെത്താൻ വണ്ടിക്കൂലി ഇല്ലാത്ത പട്ടിണിപ്പാവങ്ങളാണ് ഇത്തരക്കാരിൽ അധികവും. ചില സന്നദ്ധ സംഘടനകൾ ഇവർക്കായി കമ്പിളികൾ വിതരണം ചെയ്യുന്നുണ്ടന്നതാണ് ആശ്വാസം. ഇക്കൂട്ടർക്ക് ഭക്ഷണവും ഇത്തരത്തിൽ ലഭിക്കുന്നുണ്ട്. ബിഹാർ, ഉത്തർ പ്രദേശ് ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികൾപോലും ഇക്കൂട്ടത്തിലുണ്ട്.

അതിശൈത്യത്തിനു പുറമെ കനത്ത മൂടൽ മഞ്ഞും കാറ്റും ഡൽഹിയെ ബാധിച്ചതോടെ കാഴ്ചയുടെ ദൈർഘ്യം മീറ്ററുകളിലേക്കൊതു ങ്ങി. മുന്നിലുള്ള വഴിയോ വാഹനമോ സാ ധാരണ നിലയിൽ കാണാൻ കഴിയാത്ത അവസ്ഥയിൽ ചെറുതും വലുതുമായ വാഹനാപകടങ്ങളും തുടർക്കഥയാകുകയാണ്. — ഇന്നലെ രാവിലെ ഗ്രേറ്റർ നോയിഡയിൽ ഇത്തരത്തിലുണ്ടായ വാഹനാപകടത്തിൽകാർ കനാലിലേക്കു പതിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് മരിച്ചത്. പ്രധാന നിരത്തുകളിലൂടെയെല്ലാം വാഹനങ്ങൾ നി രങ്ങിനീങ്ങുന്ന കാഴ്ചയാണ് എവിടെയും. ഇതിനു പുറമെ ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. മൂടൽമഞ്ഞ് വ്യോമഗതാഗതത്തെയും ബാധിച്ചു. മുന്നൂറിലധികം വിമാനങ്ങളാണ് വൈകിയത്. ഇതിനു പുറമെ ആറു വിമാനങ്ങൾ റദ്ദാക്കുകയും റൺവേ കാണാനാകാത്തതിനാൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു. രണ്ടു ദിവസം കൂടി കാലാവസ്ഥ ഇങ്ങനെതന്നെ തുടരുമെന്നും അതിനുശേഷം മഴപെയ്താൽ മാത്രമേ കാലാവസ്ഥയിൽ കാര്യമായ പുരോ ഗതി ഉണ്ടാകൂ എന്ന് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം വ്യക്തമാക്കി. തണുപ്പിനൊ പ്പം അന്തരീക്ഷ മലിനീകരണത്തിന്റെ തോ തും വർദ്ധിച്ചിരിക്കുകയാണ്. അതിശൈത്യത്തിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Eng­lish Sum­ma­ry: Del­hi is wit­ness­ing unusu­al­ly low tem­per­a­tures this winter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.