April 1, 2023 Saturday

Related news

January 28, 2021
January 12, 2021
November 29, 2020
February 27, 2020
February 27, 2020
February 26, 2020
February 26, 2020
February 26, 2020
February 25, 2020

ഡൽഹി കലാപം: ഇടതുനേതാക്കൾ രാഷ്ട്രപതിയെ കാണും

Janayugom Webdesk
ന്യൂഡൽഹി
February 27, 2020 12:34 pm

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിലനിൽക്കുന്ന അസ്വസ്ഥമായ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഇടതുനേതാക്കൾ രാഷ്ട്രപതിയെ കാണും. ഇതിനായി നാളെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്കി. ഡൽഹിയിലെ സംഘർഷാത്മക സാഹചര്യങ്ങളെകുറിച്ച് പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിന് അവസരമൊരുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്‌താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ് തുടങ്ങിവരാണ് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കുക.

Eng­lish sum­ma­ry: Del­hi issue : Left lead­ers meet President

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.