ഡൽഹി കലാപം; തെരുവിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ പൊലീസ്​ തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത് — വീഡിയോ കാണാം

Web Desk

ന്യൂഡൽഹി

Posted on February 26, 2020, 9:57 pm

ഡൽഹിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ തെരുവിൽ സ്ഥാപിച്ച ക്യാമറകൾ ഡൽഹി പൊലീസ്​ തകർക്കുന്ന ദൃശ്യം പുറത്ത് വന്നു. ​മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത്​ വന്നത്​. പിന്നീട് പൊലീസുകാർ പിന്തിരിയുന്നതും വീഡിയോയിൽ കാണാം.

അക്രമം തടയാൻ പൊലീസ്​ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം ഉയരുന്നതിനിടെയാണ് ക്യാമറകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. ഡൽഹിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹി പൊലീസിനെ സുപ്രീംകോടതി വിമർ‍ശനിച്ചിരുന്നു. കൺമുന്നിൽ നടക്കുന്നത് തടയാത്ത പൊലീസ് ഇംഗ്ലണ്ടിലെ പൊലീസിനെ കണ്ട് പഠിക്കണമെന്നും സുപ്രീംകോടതി പരാമർശിച്ചിരുന്നു.

ഡൽഹിയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം പൊലീസാണ്. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണ്. പൊലീസിൽ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തായത്.

Eng­lish Sum­ma­ry; Del­hi issue: Police break CCTV camera

YOU MAY ALSO LIKE THIS VIDEO