16 April 2024, Tuesday

Related news

January 15, 2024
November 7, 2023
November 5, 2023
April 7, 2023
November 6, 2022
November 6, 2022
January 17, 2022
December 5, 2021
November 22, 2021
November 10, 2021

മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതിയുമായി ഡല്‍ഹി

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2021 6:59 pm

ഡല്‍ഹിയില്‍ മഞ്ഞുകാലത്തെ മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍. അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ രാജ് പറഞ്ഞു.
ശൈത്യകാലമാകുന്നതോടെ ഡല്‍ഹില്‍ വായു മലിനീകരണം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. മഞ്ഞുകാലത്ത് വായുസഞ്ചാരം കുറയുന്നതും അയല്‍സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും മൂലമാണ് വായു മലിനീകരണം രൂക്ഷമാകുന്നത്.
പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കേന്ദ്രസര്‍ക്കാരുമായും അയല്‍സംസ്ഥാനങ്ങളുമായും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

Eng­lish sum­ma­ry; Del­hi launch­es joint action plan to curb pollution

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.