June 6, 2023 Tuesday

Related news

May 29, 2023
May 28, 2023
May 23, 2023
May 22, 2023
May 20, 2023
May 20, 2023
May 11, 2023
May 4, 2023
April 28, 2023
March 31, 2023

മോഡി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധ മാർച്ച്

Janayugom Webdesk
ന്യൂഡൽഹി
January 14, 2020 9:43 pm

പൗരത്വ ഭേദഗതിനിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെയും മോഡി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും അഭിഭാഷകരുടെ പ്രതിഷേധ മാർച്ച്. അഭിഭാഷകരുടെ വിവിധ സംഘടനകൾ സംയുക്തമായി ലോയേഴ്സ ഫോർ ഡമോക്രസി എന്ന ബാനറിലാണ് സുപ്രീം കോടതിക്കു മുന്നിൽനിന്നും ജന്തർ മന്ദിറിലേക്ക് പ്രതിഷേധ സമരം നടത്തിയത്.
ഭരണഘടനാ-മതേതര വിരുദ്ധമായ മനുഷ്യത്വ രഹിത സിഎഎ റദ്ദാക്കുക, എൻആർസിയും എൻപിആറും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു അഭിഭാഷകരുടെ പ്രതിഷേധ സമരം. സാമൂഹ്യ വിരുദ്ധ നടപടികളിലൂടെ രാജ്യത്ത് ജാതീയവും വർഗ്ഗീയവുമായ അസമത്വങ്ങൾ സൃഷ്ടിച്ച് ഹിന്ദുരാഷ്ട്രം സാധ്യമാക്കാനാണ് മോഡിഭരണം മനപ്പൂർവ്വം ശ്രമിക്കുന്നതെന്ന് അഭിഭാഷകർ കുറ്റപ്പെടുത്തി. സ്വാതന്ത്യത്തിനു ശേഷമുള്ള ഇരുണ്ടനാളുകളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. രാജ്യത്തെ ഭരണഘടനയെ രക്ഷിക്കാനും ജനാധിപത്യം പുലരാനും സിഎഎക്കെതിരെ ജനങ്ങൾ മുന്നോട്ടു വരണമെന്ന് അഭിഭാഷകർ അഭ്യർത്ഥിച്ചു. സിഎഎ ക്കെതിരെ രാജ്യത്ത് വിവിധ ക്യാമ്പസുകളിൽ നടക്കുന്ന പ്രതിഷേധത്തിന് അഭിഭാഷകർ ഐക്യദാർഢ്യം അറിയിച്ചു.
മുൻ കേന്ദ്ര നിയമ മന്ത്രിമാരും മുതിർന്ന അഭിഭാഷകരുമായ അശ്വനി കുമാർ, സൽമാൻ ഖുർഷിദ് മുതിർന്ന അഭിഭാഷകരായ സഞ്ചയ് ഹെഗ്ഡേ, രാജു രാമചന്ദ്രൻ, ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി വി സുരേന്ദ്ര നാഥ്, സോം ദത്ത് ശർമ്മ, സുനിൽ കുമാർ, എൻ ഡി പച്ചൗളി, ജെ ബി സിങ്, ദീപക് ഝാകർ, ഷെയ്ഖ് ഇമ്രാൻ, ഹരീഷ് മെഹ്റ, അമിത് ശ്രീവാസ്തവ് തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Eng­lish sum­ma­ry: Del­hi lawyers protest march against caa and nrc

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.