Web Desk

ന്യൂഡല്‍ഹി

February 11, 2020, 9:11 am

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി മുന്നില്‍

Janayugom Online

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു. തുടക്കത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നു.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാള്‍ മുന്നില്‍. എഎപിയുടെ മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. ബാബര്‍പൂര്‍ മണ്ഡലത്തില്‍ എഎപിയുടെ ഗോപാല്‍ റായ് മുന്നിട്ട് നില്‍ക്കുന്നു. ആം ആദ്മി പാർട്ടി  കേവല ഭൂരിപക്ഷവും കടന്ന് ലീഡ്. ആം ആദ്മി പാർട്ടി ആഹ്ലാദ പ്രകടനം തുടങ്ങി.

ആം ആദ്മി പാർട്ടി 50 സീറ്റുകളിൽ ലീഡ് ചെയ്തു. ഷഹീൻബാഗ്, ജാമിയ ഉൾപ്പെടുന്ന ഒഖ്ലയിൽ ആം ആദ്മി പാർട്ടി ലീഡ് തിരിച്ചുപിടിച്ചു.

ബിജെപി 20 ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. അതേസമയം ഒരിടത്തും കോൺഗ്രസിന് ലീഡില്ല.

Eng­lish Sum­ma­ry: Del­hi leg­isla­tive elec­tion results updating…

you may also like this video;