10 November 2025, Monday

Related news

October 28, 2025
September 2, 2025
June 12, 2025
May 17, 2025
April 17, 2025
February 23, 2025
February 8, 2025
February 6, 2025
January 27, 2025
January 27, 2025

ഡല്‍ഹി മദ്യനയക്കേസ് അഴിമതി; എഎപിയും പ്രതിപ്പട്ടികയില്‍

ഇഡിയുടെ കടുത്ത നടപടി
അഴിമതിക്കേസില്‍ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിചേര്‍ക്കുന്നത് ചരിത്രത്തിലാദ്യം 
Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2024 10:55 pm

ഡല്‍ഹി മദ്യനയ കേസില്‍ എഎപിയെയും കെജ്‌രിവാളിനെയും കക്ഷി ചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനുബന്ധ കുറ്റപത്രം. ഇഡി റോസ് അവന്യൂ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഏഴാമത്തെ അധിക കുറ്റപത്രത്തിലാണ് കെജ്‌രിവാളും പാര്‍ട്ടിയും പ്രതിപ്പട്ടികയില്‍ ഇടം പിടിച്ചത്.

കേസിലെ പ്രതിയായ മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി എതിര്‍ക്കവെ, എഎപിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. ഇഡി അറസ്റ്റും ജുഡീഷ്യല്‍ കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹര്‍ജിയുടെ വാദത്തിനിടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും ഇക്കാര്യം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അഴിമതി കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കേസില്‍ കക്ഷിയാക്കുന്ന അപൂര്‍വ നടപടിക്കാണ് ഇഡി തുടക്കം കുറിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

നിലവില്‍ കെജ്‌രിവാളിന് പുറമെ എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, രാജ്യസഭാംഗമായ സഞ്ജയ് സിങ് എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കെജ്‌രിവാളിന് പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സഞ്ജയ് സിങ്ങിന്റെ ജാമ്യഹര്‍ജിയെ ഇഡി എതിര്‍ക്കാഞ്ഞതോടെ അദ്ദേഹത്തിനും ജാമ്യം ലഭിച്ചു. സിസോദിയ ഇപ്പോഴും ജയിലിലാണ്.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നായിരുന്നു കേസിലേക്ക് ഇഡി അന്വേഷണം എത്തിയത്. 

Eng­lish Sum­ma­ry: Del­hi Liquor Pol­i­cy Case Scam; AAP is also on the counter list

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.