September 29, 2022 Thursday

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു

Janayugom Webdesk
ന്യൂഡൽഹി
May 2, 2020 12:12 pm

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹ കേസ്. സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റിട്ടുവെന്ന ഡൽഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ത്യയിൽ നടക്കുന്ന ഇസ്ലാമോഫോബിയക്കെതിരെ അറബ് ലോകത്ത് നടന്ന കാംപയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിന് നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. സഫറുൽ ഇസ് ലാം ഖാന്റെ ട്വീറ്റിനെതിരേ സംഘപരിവാർ കേന്ദ്രങ്ങൾ രംഗത്തെത്തിയിരുന്നു. ട്വീറ്റ് ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു സംഘപരിവാർ രംഗത്തെത്തിയത്. സംഭവം വിവാദമായ സാഹചര്യത്തിൽ ഡോ. സഫറുൽ ഇസ്ലാം ഖാൻ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഐപിസി സെക്ഷൻ 124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിനെ കുറിച്ച് പ്രതികരിക്കാൻ സഫറുൽ ഖാൻ തയാറായില്ല.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.