നിര്‍ഭയ കേസ്: പ്രതികളുടെ ജനുവരി 22 ന് നടപ്പാക്കുന്നതിന് സ്‌റ്റേ

Web Desk

ന്യൂഡല്‍ഹി

Posted on January 16, 2020, 5:43 pm

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുന്നതിന് സ്‌റ്റേ. പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. കേസിലെ നാല് പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹര്‍ജി നല്‍കിയത്.

ഡല്‍ഹി തീസ് ഹസാരി കോടതിയാണ് വധശിക്ഷ സ്‌റ്റേ ചെയ്തത്. ഇതേ കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചതും. സ്വന്തം ഉത്തരവ് പുനപരിശോധിക്കാന്‍ അധികാരമില്ലെന്നും വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കി. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കാമെന്ന് കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ വ്യക്തമാക്കി. ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാര്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ മരണ വാറണ്ട് പ്രകാരം ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് പ്രതികളെ തൂക്കിക്കൊല്ലാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതി വീണ്ടും ദയാഹര്‍ജി നല്‍കുകയും അവയെല്ലാം കോടതിയില്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വധശിക്ഷ ഇപ്പോള്‍ നടപ്പാക്കാനാവില്ലെന്നും വാറണ്ട് താല്‍കാലികമായി സ്‌റ്റേ ചെയ്യുന്നുവെന്നും കോടതി അറിയിച്ചു.

നിലവില്‍ പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതിക്ക് കൈമാറുന്നതിനായി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പക്കലായതിനാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് പുതിയ മരണവാറന്റ് വേണ്ടിവരും.

YOU MAY ALSO LIKE