കൊടുംഭീകരൻ അരീജ് ഖാൻ പിടിയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ തീവ്രവാദി ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെ കൊടുംഭീകരനെ പിടികൂടി. ഇന്ത്യൻ മുജാഹിദീൻ ഭീകരൻ അരീജ് ഖാനാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്. ഇയാളെ ഡൽഹി പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്. അരീജ് ഖാനെ നേപ്പാളിൽ നിന്നാണ് പിടികൂടിയതെന്നാണ് സൂചന.
ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി സുരക്ഷാ ഉദ്യോഗസ്ഥർ കനത്ത ജാഗ്രതയിലായിരുന്നു. ഇതിനിടയിലാണ് അരീജ് ഖാൻ പിടിയിലാകുന്നത്. ദേശീയ അന്വേഷണ ഏജൻസി തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണ് അരീജ് ഖാൻ. ഇയാൾ അഞ്ചോളം സ്ഫോടനക്കേസിലെ പ്രതിയാണെന്നാണ് വിവരം.