Web Desk

ന്യൂഡൽഹി

December 17, 2019, 2:35 pm

കള്ളക്കേസുകൾ റജിസ്റ്റർ ചെയ്ത് ജീവിതം നശിപ്പിക്കുമെന്ന് ഡൽഹി പൊലീസ് ഭീഷണിപ്പെടുത്തിയതായി വിദ്യാർഥികൾ

Janayugom Online

കള്ളക്കേസുകൾ റജിസ്റ്റർ ചെയ്ത് ജീവിതം നശിപ്പിക്കുമെന്ന് ഡൽഹി പൊലീസ് ഭീഷണിപ്പെടുത്തിയതായി കസ്റ്റഡിയിലാവുകയും മർദ്ദനത്തിനിരയാവുകയും ചെയ്ത ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾ. പൊലീസ് ലാത്തി കൊണ്ട് കൈ തല്ലി ഒടിച്ചെന്ന് വിദ്യാർഥിയായ അഹമ്മദ് മുസ്തഫ കരഞ്ഞു കൊണ്ട് പറഞ്ഞു. വിദ്യാർഥികൾക്കെതിരെ കള്ളക്കേസുകൾ റജിസ്റ്റർ ചെയ്യാൻ അലിഗഡ് സർവകലാശാലയിൽ നിന്ന് ജെസിബി ഉപയോഗിച്ച് വിദ്യാർഥികളുടെ ബൈക്കുകൾ പൊലീസ് എടുത്തു കൊണ്ടുപോയെന്നും അധ്യാപകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

you may also like this video