ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിവന്ന ബിജെപിയുടെ തന്ത്രങ്ങളെല്ലാം ദോഷം ചെയ്തുവെന്ന് മുൻ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ കുമ്പസാരം. വെറുപ്പിന്റെ രാഷ്ട്രീയവും വിദ്വേഷ പ്രചാരണങ്ങളുമുൾപ്പെടെ എല്ലാം വിധിയെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഗോലി മാറോ ( പ്രതിയോഗികളെ വെടിവച്ചുകൊല്ലൂ) ഉൾപ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങൾ ബിജെപി നേതാക്കൾ നടത്താൻ പാടില്ലായിരുന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയും മറ്റുള്ളവരും തമ്മിലുള്ള മത്സരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന പ്രസ്താവനയും വിപരീതഫലമുണ്ടാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകളും നേതാക്കളുടെ വാക്കുകളും തങ്ങളുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചുവെന്ന് ടൈംസ് നൗ 2020 ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ ക്കുറിച്ച് നടത്തിയ പ്രസ്താവനകളും ഒഴിവാക്കേണ്ടതായിരുന്നു. 270 എംപിമാരും 70 കേന്ദ്ര മന്ത്രിമാരുമാണ് ബിജെപിക്കായി ഡൽഹിയിൽ പ്രചാരണം നടത്തിയത്. എന്നാൽ കഴിഞ്ഞ തവണത്തെക്കാൾ അഞ്ച് സീറ്റുകൾ മാത്രമാണ് കൂടുതൽ നേടാനായതെന്നും അമിത് ഷാ പറഞ്ഞു. എല്ലാ ജനങ്ങൾക്കും സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ തന്നെയാണ് ഡൽഹിയിൽ ബിജെപിയുടെ തോൽവിക്ക് കാരണം. എന്നാൽ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയല്ല പരാജയത്തിനുള്ള കാരണം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്താൻ തയ്യാറാണ്. ഇതിനുള്ള സമയം മൂന്ന് ദിവസത്തിനുള്ളിൽ തന്റെ ഓഫീസിൽ നിന്നും ലഭിക്കും. ബിജെപി സ്ഥാനാർഥിയായ കപിൽ മിശ്ര ഷഹീൻ ബാഗിനെ മിനി പാകിസ്ഥാനെന്നാണ് പരാമർശിച്ചത്. പ്രതിഷേധക്കാർ ദേശ വിരുദ്ധരെന്നായിരുന്നു മറ്റൊരു നേതാവിന്റെ പരാമർശം. ഇതൊക്കെ തോൽവിയുടെ ആക്കം കൂട്ടിയെന്നും അമിത് ഷാ പറഞ്ഞു.
English summary: Delhi poll defeat: Amit Shah’s confession
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.