15 October 2024, Tuesday
KSFE Galaxy Chits Banner 2

ഡല്‍ഹി അധികാരത്തര്‍ക്കം ഭരണഘടനാ ബെഞ്ചിന്

Janayugom Webdesk
ന്യൂഡല്‍ഹി
May 6, 2022 10:18 pm

ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള അധികാര തര്‍ക്കം സംബന്ധിച്ച വിഷയങ്ങള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.

കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ നിലനിന്നിരുന്ന മറ്റ് പ്രശ്നങ്ങള്‍ 2018ലെ ഉത്തരവില്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും അതിനാല്‍ അത്തരം വിഷയങ്ങളില്‍ പുനഃപരിശോധന നടത്തേണ്ടതില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ മാസം 11ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിഷയം പരിഗണിക്കും.

കേന്ദ്ര ഭരണപ്രദേശത്തെ ഐഎഎസ് ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥര്‍ക്കു മേൽ ഭരണപരമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കേന്ദ്ര സർക്കാർ ഒഴിവാക്കിയെന്നും, ലഫ്റ്റനന്റ് ഗവർണർ മുഖേന കേന്ദ്രത്തിന്റെ ഉത്തരവനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് തുടരുന്നുവെന്നുമാണ് ഡൽഹി സർക്കാരിന്റെ വാദം.

ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോ സഹായങ്ങളോ സ്വീകരിക്കാതെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകില്ലെന്നായിരുന്നു 2018ല്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി. ലെഫ്റ്റനന്റ് ഗവര്‍ണറും ഡല്‍ഹി സര്‍ക്കാരും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Eng­lish summary;Delhi Pow­er Dis­pute to Con­sti­tu­tion­al Bench

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.