Web Desk

ന്യൂഡല്‍ഹി

January 21, 2021, 5:23 pm

ട്രാക്ടര്‍ റാലി നടത്താൻ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്; നിലപാടില്‍ ഉറച്ച് കര്‍ഷകര്‍

Janayugom Online

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരെ ട്രാക്ടര്‍ റാലി നടത്താൻ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. അതേസമയം, റാലി നടത്തുമെന്ന് കര്‍ഷകര്‍ ഉറപ്പിച്ചു പറഞ്ഞു. കര്‍ഷക നേതാക്കളുമായി നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ട്രാക്ടര്‍ റാലി ഡല്‍ഹിയ്ക്ക് പുറത്ത് നടത്തുന്നതില്‍ പ്രശ്നമില്ലന്ന് പൊലീസ് അറിയിച്ചു.

ഡല്‍ഹിയ്ക്കുളളില്‍ തന്നെ ഞങ്ങള്‍ സമാധാനപരമായി ട്രാക്ടര്‍ റാലി നടത്തും. ഡല്‍ഹിയ്ക്ക് പുറത്ത് റാലി നടത്താനാണ് പൊലീസ് ആവശ്യപ്പെടുന്നത്. അത് സാധ്യമല്ലെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.

കുണ്ഡലി- മനേസര്‍-പല്‍വാല്‍ എക്സ്പ്രസ് ഹൈവേയില്‍ ട്രാക്ടര്‍ റാലി നടത്താൻ അനുവദിക്കണമെന്നാണ് പൊലീസിന്റെ നിലപാടെന്ന് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ENGLISH SUMMARY: del­hi repub­lic day trac­tor rally

YOU MAY ALSO LIKE THIS VIDEO