ജാഫാറാബാദില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് എന്ന 33 കാരൻ അറസ്റ്റിൽ. ഇയാൾ യുപി സ്വദേശിയാണ്.ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ആണ് ഈ വിവരം പുറത്തു വിട്ടത്. ഫെബ്രുവരി 24നാണ് ഇയാൾ പൊലീസിനും പ്രതിഷേധക്കാർക്കും നേരെ വെടിയുതിർത്തത്.
An anti-CAA protester open fire in #Jaffarabad area. He pointed pistol at policeman but the cop stood firm. He fired around eight rounds. @DelhiPolice pic.twitter.com/0EOgkC6D40
— Saurabh Trivedi (@saurabh3vedi) February 24, 2020
ഇയാൾ പൊലീസിന് നേരെ തോക്ക് ചൂണ്ടുകയും സമരക്കാർക്ക് നേരെ വെടി ഉതിർക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തോക്കു ചൂണ്ടി വന്ന അക്രമി സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടെ നെറ്റിയിൽ തോക്കിന്റെ ബാരൽ അമർത്തി ഉടൻ സ്ഥലം വിട്ടില്ലെങ്കിൽ നിന്നെയും കൊല്ലുമെന്നു ഭീഷണിമുഴക്കി.
തുടർന്ന് ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേടിനു മുകളിലൂടെ കയ്യിട്ടുകൊണ്ട് ഇയാൾ എട്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. സംഭവശേഷം ഇയാളും കുടുംബവും ഒളിവിലായിരുന്നു. എന്നാല്‍, ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചലില്‍ തീവ്രവാദ സ്വഭാവമുള്ള ലേഖനങ്ങള്‍ കണ്ടെത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
English Summary: Delhi riot- arrested the man who pointed gun to unarmed police man
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.