Web Desk

ഡൽഹി

February 26, 2020, 8:37 am

ഡൽഹി കത്തുന്നു; നാലിടങ്ങളിൽ കർഫ്യൂ

Janayugom Online

പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമായി തുടരുന്നു. ഗോകുൽപുരി, മോജ്പുര മേഖലകളിൽ നിരവധി വാഹനങ്ങളും കടകളും തീവച്ച് നശിപ്പിച്ചു. മോജ്പുരയിൽ അക്രമികളുടെ വെടിവയ്പ്പിൽ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു.സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗിൽ പ്രതിഷേധക്കാർക്കു നേരെ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചു.

പൗരത്വ സമരത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ഞായറാഴ്ച വൈകിട്ട് മോജ്പുരയിൽ ആരംഭിച്ച സംഘർഷം മൂന്നാം ദിവസവും നിയന്ത്രണ വിധേയമാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്നലത്തെ സംഘർഷങ്ങളുടെ മുഖ്യ കേന്ദ്രം ആയ മോജ്പുരയും ഗോകുൽപുരിയും തന്നെയാണ് ഇന്ന് ഏറ്റവും കൂടുതൽ ആക്രമങ്ങൾക്ക് സാക്ഷിയായത്.

ENGLISH SUMMARY: Del­hi riot cur­few declared on four places

YOU MAY ALSO LIKE THIS VIDEO