ഡൽഹി കലാപം ആളിക്കത്തിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ- അക്രമികൾ എത്തിയത് ഉത്തർപ്രദേശിൽ നിന്ന്

Web Desk

ന്യൂഡൽഹി

Posted on February 27, 2020, 7:52 pm

ഡൽഹിയിൽ നാല് ദിവസത്തോളമായി തുടരുന്ന കലാപത്തെ ആളികത്തിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയെന്ന് പൊലീസ്.  കലാപത്തിനെത്തണമെന്ന തരത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശങ്ങൾ കൈമാറി ആളുകളെ സംഘടിപ്പിച്ചെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഉത്തർപ്രദേശിൽ നിന്നുൾപ്പെടെ ആളുകളെ വിളിച്ചുകൂട്ടി പൗരത്വഭേദഗതി നിയമത്തെ എതിർക്കുന്നവരെ മർദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ബാബർപൂർ,ചന്ദ്ബാഗ്,കർദംപുരി എന്നിവിടങ്ങളിൽ കല്ലേറുണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും, മതവിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ചെയ്തതിനുള്ള തെളിവുകൾ ഇത്തരം മൊബൈൽ ചാറ്റുകളിൽ നിന്ന് ലഭിച്ചതായാണ് സൂചന.

അക്രമകാരികൾ കൊള്ളയും തീവെപ്പും നടത്തി നിരവധിപേരെയാണ് കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. കഴിഞ്ഞ മാസം ജെ.എന്‍.യു ക്യാംപസില്‍ കയറി സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയ ആക്രമണം ആസൂത്രണം ചെയ്തിന് സമാനമായാണ് ഡല്‍ഹി കലാപം ആസൂത്രണം ചെയ്തയെതന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസെടുത്ത ഡല്‍ഹി പോലീസ് അക്രമികളില്‍ നിന്ന് അമ്പതോളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.കൂടാതെ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കീഴിൽ രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു.

Eng­lish Sum­ma­ry: Del­hi riot fol­lowup

You may also like